Latest News

സുരാജ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും ചില സുന്ദരികളെ കൊണ്ടു വന്ന് നിര്‍ത്തി നിര്‍ബന്ധിച്ച് എടുത്ത ഡയലോഗ് ആണത്; വെളിപ്പെടുത്തലുമായി സംവിധായകന്‍ ഷാഫി

Malayalilife
സുരാജ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും ചില സുന്ദരികളെ കൊണ്ടു വന്ന് നിര്‍ത്തി നിര്‍ബന്ധിച്ച് എടുത്ത ഡയലോഗ് ആണത്; വെളിപ്പെടുത്തലുമായി  സംവിധായകന്‍ ഷാഫി

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ഷാഫി. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ
പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ ഉപയോഗിക്കാന്‍ പറ്റാതെ പോയ ഡയലോഗ് പിന്നീട് സുരാജ് വെഞ്ഞറമൂട് ഹിറ്റ് ആക്കിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ക്രൂരമായ ഒരു തമാശയായിരുന്നു അത്. സുരാജ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ച ഡയലോഗ് ആയിരുന്നു അതെന്നാണ് സംവിധായകന്‍ പറയുന്നത്.

പുലിവാല്‍ കല്യാണം എന്ന സിനിമ നടക്കുന്ന സമയത്ത് അതിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഉണ്ണിയേട്ടന്‍ വന്ന് പറഞ്ഞു, ഒരു തമാശയുണ്ട്. അത് ഈ പടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോന്ന് ചോദിച്ചു. അദ്ദേഹവും സുഹൃത്തും ഗുരുവായൂരമ്പലത്തില്‍ നില്‍ക്കുമ്പോള്‍ രണ്ട് സുന്ദരികളായ സ്ത്രീകളെ കണ്ടപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞ തമാശയാണ്. ‘ഇതിനെയൊക്കെ കാണുമ്പോഴാണ് വീട്ടിലുള്ളതിന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ തോന്നുന്നത്’ എന്ന് പറയുന്നതാണ് ഡയലോഗ്. അത്രയും ക്രൂരമായ തമാശയായിരുന്നു. പക്ഷെ അത് ആ സിനിമയിലോ അതിന് ശേഷം വന്ന സിനിമയിലോ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ സമയത്ത് ദിലീപിന്റെ കല്യാണത്തിന്റെ സീനുകള്‍ എടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂടിന് ആഫ്രിക്കന്‍കാരിയായ ഭാര്യയാണ്. കല്യാണത്തിന് വന്നപ്പോള്‍ സുന്ദരിമാരായ പെണ്ണുങ്ങളെയും കണ്ടു. ആ സമയത്ത് ഈ ഡയലോഗ് ഓര്‍ത്തു. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് ക്രൂരമായി പോവും. അതൊന്ന് മാറ്റി എടുത്ത് കിണട്ടില്‍ ഇടാം എന്ന് സുരാജിനോട് പറഞ്ഞു. പിന്നെ എല്ലാ ദിവസവും സുരാജ് വന്നിട്ട് ആ രംഗം എടുക്കുന്നില്ലേ ഇക്കാ എന്ന് ചോദിക്കും. അതിന് പറ്റിയ സുന്ദരികളും വേണം.

അവര്‍ വരട്ടെ എന്ന് പറഞ്ഞപ്പോള്‍ സുരാജ് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ചില സുന്ദരികളെ പിടിച്ച് കൊണ്ടു വന്ന് നിര്‍ത്തിയിട്ട് ഇവര് പോരെ ഇനി എടുക്കാമല്ലോ എന്നായി. അങ്ങനെ നിര്‍ബന്ധിച്ച് ചെയ്ത ഡയലോഗ് ആണത്. അത് ഭീകരമായി വൈറലായി. സുരാജിന് അത് ഹിറ്റാവുമെന്ന് അറിയാമായിരുന്നു എന്നാണ് കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയില്‍ ഷാഫി പറയുന്നത്.

Director shafi words about suraj venjaramoodu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES