Latest News

സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സംവിധായകൻ ജോണി ആന്റണി

Malayalilife
സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സംവിധായകൻ  ജോണി ആന്റണി

ലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ  സംവിധായകനും നടനുമാണ്  ജോണി ആന്റണി.സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്, തുറുപ്പുഗുലാൻ,ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു.എന്നാൽ ഇപ്പോൾ സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം തുറന്ന് പറ‍ഞ്ഞ് ജോണി ആൻറണി. മനോരമ ന്യൂസിൻറെ നേരെ ചൊവ്വേയിലായിരുന്നു ജോണി ആൻറണിയുടെ തുറന്നു പറച്ചിൽ. സംവിധാന കാലം തന്നെ കടക്കാരനാക്കി മാറ്റിയിരുന്നു. എന്നാൽ അതിൽ നിന്നും കുറച്ചെങ്കിലും മോചനം ലഭിച്ചത് അഭിനയത്തിലേയ്ക്ക് എത്തിയപ്പോഴാണ്.

ഇപ്പോൾ 80 ശതമാനവും താൻ  വീട്ടി. ഇനി 20 ശതമാനം കൂടിയുണ്ട്. ഒരു വർഷം അഞ്ചും ആറും പടം ചെയ്യാൻ പറ്റില്ല 2003-ൽ ആദ്യ പടം ചെയ്യുമ്പോ 2 ലക്ഷമായിരുന്നു തനിക്ക് കിട്ടിയത്. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് കൊച്ചി രാജാവ് ചെയ്യുമ്പോ അത് 7 ലക്ഷമായി. ആകെ 19 വർഷക്കാലം സംവിധാനം ചെയ്തിട്ട് ആകെ കിട്ടിയത് 1 കോടി രൂപയാണ്. 

താൻ സംവിധാനം ചെയ്യുന്ന സിനിമകൾ എല്ലാം നിർമ്മിച്ചിരുന്നതും താൻ തന്നെയാണ്. സംവിധാനത്തിൽ നിന്ന് അഭിനയിത്തിലേയ്ക്ക് വന്നപ്പോൾ തനിക്ക് കുറച്ചു കൂടി നന്നായി തോന്നിയെന്നും അദ്ദേഹം പറ‍ഞ്ഞു. സഹ സംവിധായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ച ജോണി ആൻറണി പത്തോളം ചിത്രങ്ങൽ സംവിധാനം ചെയ്തിട്ടുണ്ട്.

Director johny antony words about acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES