ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നടൻ ദിലീപ് ഭയന്നിരുന്നു; സ്വാധീനിക്കാന്‍ തലസ്ഥാനത്ത് നേരിട്ടെത്തുകയും ചെയ്തു; വാട്സ്ആപ്പ് സന്ദേശം പുറത്ത്

Malayalilife
topbanner
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നടൻ  ദിലീപ് ഭയന്നിരുന്നു; സ്വാധീനിക്കാന്‍ തലസ്ഥാനത്ത് നേരിട്ടെത്തുകയും ചെയ്തു; വാട്സ്ആപ്പ് സന്ദേശം പുറത്ത്

ടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ  സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് ദിലീപ് ഭയന്നിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.  ഇതിനായി നടന്‍ ദിലീപ് ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും നേരിട്ട് ഇടപെട്ടെന്നുമാണ് റിപ്പോര്‍ട്ട്.  ദിലീപ് തിരുവനന്തപുരത്ത് ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാന്‍ നേരിട്ടെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10, 11 തീയ്യതികളിലാണ് ദിലീപ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് രണ്ട് ദിവസം ദിലീപ് ബാലചന്ദ്ര കുമാറിനെ കാണാന്‍  കാത്തിരുന്നു എന്നും വ്യക്തമാക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിടുന്നത്.

 ബാലചന്ദ്ര കുമാറിനെ ദിലീപ് തുടര്‍ച്ചയായി വിളിച്ചതായി തെളിയിക്കുന്ന വാട്ട്‌സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.  പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം വാട്‌സ് ആപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് അപകടമാണെന്നുള്‍പ്പെടെ ദിലീപ് വ്യക്തമാക്കുന്നതാണ് ഉള്ളത്. എന്നാല്‍ ദിലീപ് വിളിച്ചിട്ടും അദ്ദേഹത്തിന് അടുത്തേക്ക് പോവാതിരുന്നത് ജീവന്‍ അപായപ്പെടുത്തുമെന്ന് ഭയന്നാണ് എന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

 വലിയ കോളിളക്കങ്ങള്‍ ആയിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സൃഷ്ടിച്ചിരുന്നു.  നടി ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ്.പിമാരായ കെ സുദര്‍ശന്‍, എംജി സോജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
 

Director balachandra kumar words about dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES