Latest News

പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല; എന്നാല്‍ ഒരു മാസ് സിനിമയായിരിക്കും; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍

Malayalilife
 പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല; എന്നാല്‍ ഒരു മാസ് സിനിമയായിരിക്കും; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംവിധായകൻ  ബി. ഉണ്ണികൃഷ്ണന്‍

ലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധയകനാണ് ബി. ഉണ്ണികൃഷ്ണന്‍. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും സംവിധായകന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. 

അടുത്തതായി ചെയ്യുന്നത് മമ്മൂട്ടി ചിത്രമാണ്. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല.എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും  2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാകും ഇത്. അതേസമയം, മോഹന്‍ലാല്‍-ബി. ഉണ്്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.

Director b unnikrishnan words about mammootty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക