മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അരുണ്‍ ഗോപി. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യേര്‍ത്ഥിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം... ഒരു അമിതച്ചിലവും ആര്‍ഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാന്‍ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു.. എന്നുമാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
ബഹുമാന്യ മുഖ്യമന്ത്രി... അങ്ങ് പറയുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കുന്നു, വീട്ടിലിരിക്കാന്‍ പറയുന്നതും!! ഡബിള്‍ മാസ്‌ക് ഇടാന്‍ പറഞ്ഞതും അങ്ങനെ ഓരോന്നും... കാരണം ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു!! ജീവിതം തിരിച്ചുപിടിച്ചു നേരേ ആക്കാന്‍ അങ്ങും സര്‍ക്കാരും ആതുര പോലീസ് കോവിഡ് സേനകള്‍ രാപകലില്ലാതെ കഷ്ട്ടപെടുമ്ബോള്‍ ഞങ്ങളാല്‍ ആകുന്നതു CMDRF ലേക്ക് അയച്ചു കൂടെ കരുത്തു പകരാന്‍ ശ്രെമിക്കുന്നുമുണ്ട്..!!
പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്... ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം... ഒരു അമിതച്ചിലവും ആര്‍ഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാന്‍ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു...!! നല്ല നാളേക്കായി... കരുതലോടെ...!!