മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്. ഇതിനോടകം തന്നെ ധ്യാൻ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തനിക്ക് തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് ധ്യാന്‍ തുറന്ന് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ തടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനാണ് അദ്ദേഹത്തിന്റെ മറുപടി പുതിയ സിനിമകള്‍ക്കായി താന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും വര്‍ക്ക് ഔട്ട് ആരംഭിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.
മുമ്പൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇന തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. . ‘അടി കപ്യാരെ കൂട്ടമണി 2′ വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്ക്കേണ്ടി വരും.
അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്നറെ വച്ചിട്ടുണ്ട്. അവന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.