ജോലിയും ആഘോഷങ്ങള്‍ക്കുമെല്ലാം അവധി നല്കി വീടുകളിലേക്ക് ഒതുങ്ങുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യര്‍. സിനിമാ ഷൂട്ടിങ്ങുകളും വിദേശ യാത്രകളുമെല്ലാം റദ്ദാക്കി താരങ്ങളും വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കൊറോണകാല പ്രതിരോധങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറി സാദാ വിട്ടമ്മയുടെ റോളില്‍ വീട്ടുകാര്യങ്ങള്‍ നോക്കുന്ന ദീപികയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'കോവിഡ് 19 കാലത്തെ അദ്ധ്വാനം'' എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക. വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട ചിത്രത്തിനൊപ്പം വാര്‍ഡ്രോബ് വൃത്തിയാക്കുന്നു എന്നും ദീപിക കുറിച്ചിട്ടുണ്ട്.സത്യത്തില്‍ ആരാ വൃത്തിയാക്കുന്നേ, രണ്‍വീര്‍ ആണോ എന്ന ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും രണ്‍വീറിനെയാണ് അന്വേഷിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോണ്‍ ചിത്രമാണ് 83. രണ്‍വീര്‍ സിങ്ങിന്റെ നായികയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83 കപിലായി രണ്‍വീര്‍ സിങ് എത്തുമ്പോള്‍ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. പദ്മാവദിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.