നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ചിത്രത്തില്‍ നാനിക്ക് എതിരാളിയായെത്തുന്നത് ഷൈന്‍ ടോം ചാക്കോയാണ്.
നാടന്‍ ആക്ഷന്‍ ഡ്രാമ എന്ന ഴോണറില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ചിത്രമാണിതെന്നാണ് ട്രെയ്ലര് സൂചിപ്പിക്കുന്നത്. എസ്.എല്‍.വി സിനിമാസാണ് ട്രെയ്ലര് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ഗാനങ്ങള്‍ക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദസറയില്‍ നായികയായെത്തുന്നത് കീര്‍ത്തി സുരേഷാണ്.
ചിത്രത്തില്‍ ഷൈന്‍ ടോം ചോക്കാ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളാണ് കഥയുടെ പശ്ചാത്തലം. മേക്കോവറിലും ശരീരഭഷയിലും വ്യത്യസ്തമാണ് നാനി.
മാര്‍ച്ച് 30-നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുക്കുന്നത്. നാനിയെയും കീര്‍ത്തി സുരേഷിനെയും കൂടാതെ ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവിന് നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം, സത്യന് സൂര്യന് ഐഎസ്സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു .