നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറിയ ഒന്നായിരുന്നു ദസറ എന്ന ചിത്രം. വെറും ആറ് ദിവസങ്ങള്‍ കൊണ്ട് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തിരുന്നു.നാനി ആണ് സിനിമയില്‍ നായകനായി എത്തിയത്. കീര്‍ത്തി സുരേഷ് ആയിരുന്നു ഈ സിനിമയിലെ നായികയായി എത്തിയത്. സിനിമ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും റിലീസ് ചെയ്തിരുന്നു എന്നുമാത്രമല്ല വലിയ വിജയം നേടുകയും ചെയ്തു.
ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് ശ്രീകാന്ത് വിവാഹിതനായിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശ്രീകാന്ത് ഒഡെല എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ശ്രീകാന്തിന്റെ നാട്ടില്‍ വച്ചാണ് വിവാഹം നടന്നത്. നാനി താരങ്ങള്‍ ഇദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.