Latest News

നടൻ പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം നൽകിയത് മല്ലിക സുകുമാരന്‍; എല്ലാം തുറന്ന് പറഞ്ഞ് ഡാന്‍സര്‍ തമ്പി രംഗത്ത്

Malayalilife
 നടൻ പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം നൽകിയത്  മല്ലിക സുകുമാരന്‍; എല്ലാം തുറന്ന് പറഞ്ഞ്   ഡാന്‍സര്‍ തമ്പി രംഗത്ത്

ലയാള സിനിമയിലെ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കൊണ്ട് മക്കൾ രണ്ട് പേരും സിനിമയിലേക്ക് ചേക്കേറിയിരുന്നു.  മക്കള്‍ സിനിമയിലേക്ക് ഭാവിയില്‍ എത്തുമെന്ന്  സുകുമാരന്‍ പ്രവചിച്ചിരുന്നു. അഭിനയം, നിര്‍മ്മാണം, ആലാപനം, സംവിധാനം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ നടൻ പൃഥ്വിരാജ് തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പി വാചാലനാക്കുകയാണ്.

പൃഥ്വിരാജിന്റെ അമ്മയും പൃഥ്വിരാജുമൊക്കെ ആന്റണി പെരുമ്പാവൂരിന്റെ കൂട്ടത്തിലാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് തുടങ്ങിയത് ഞാനാണ്. അപ്പോഴാണ് ആന്റണി അതില്‍ കൂടിയത്. അതൊക്കെ തട്ടി വേറെ പിള്ളേരെ കൊണ്ടുവരികയായിരുന്നു. അതൊക്കെ വലിയ കഥയാണെന്നും തമ്പി പറയുന്നു.

സുകുമാരന്‍ ചേട്ടനുമായി പണ്ടേയുള്ള ബന്ധമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇവരാണല്ലോയെന്നായിരുന്നു മക്കളെ കണ്ട് പറഞ്ഞത്. മക്കളുടെ വിശേഷങ്ങളെല്ലാം പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിയെപ്പോലെ പൃഥ്വിരാജിനും വേണ്ടി ഫാന്‍സുണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു. അവരോട് എനിക്ക് ഇഷ്ടക്കൂടുതലുള്ളോണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞിരുന്നു. 

സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്. ഒറ്റൊരു പ്രാവശ്യമേയുള്ളൂവെന്ന് പറഞ്ഞായിരുന്നു ഇതേറ്റെടുക്കുന്നത്. ബാബ സ്റ്റുഡിയോയില്‍ നിന്നായിരുന്നു ഫോട്ടോയെല്ലാം ചെയ്തിരുന്നത്. നന്ദനത്തിന്റെ സമയത്തായിരുന്നു. കേരളത്തിനിതാ രണ്ട് സൂപ്പര്‍സ്റ്റാര്‍ കൂടിയെന്ന് പറഞ്ഞായിരുന്നു അന്ന് എല്ലാം ചെയ്തത്. ഇവരുടെ സിനിമകള്‍ വിജയിച്ചാല്‍ രണ്ടാളുടേയും സിനിമ തരുമെന്ന് പറഞ്ഞിരുന്നു. എന്റെ ഏത് ചടങ്ങിലും അവരൊക്കെ പങ്കെടുക്കാറുണ്ട്.

സത്യമെന്ന സിനിമയുടെ സമയത്ത് തളര്‍ന്നുപോയെന്ന് പറഞ്ഞ് വിനയന്‍ വിളിച്ചിരുന്നു. പൈസ കൊടുത്ത് ഞാന്‍ ആളെ കയറ്റുകയായിരുന്നു. ഇതിന് ശേഷം പൃഥ്വിരാജോ അമ്മയോ ആയി ഞാന്‍ സംസാരിക്കാറില്ല. അന്ന് ഞാന്‍ പറഞ്ഞത് ശരിയായില്ലേയെന്നും തമ്പി ചോദിക്കുന്നു. അന്ന് തന്ന 50,000 രൂപ എങ്ങനെയാണ് ചെലവഴിച്ചതെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

Dancer thampi words about mallika sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES