ബി. ഉണ്ണിക്കൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ എത്തി. പുതുവത്സര ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്. കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷിക്കാന്‍ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ക്രിസ്റ്റഫറില്‍ വരുന്നത് എന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ക്രിസ്റ്റഫര്‍ ഒരുക്കിയിരിക്കുന്നത്. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അമലപോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായി,? ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഫൈസ് സിദ്ദിഖ് ആണ് കാമറ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്,