Latest News

എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ; ആ സംസാരവും നോട്ടവുമെല്ലാം അങ്ങനെ തോന്നും; മനസ്സ് തുറന്ന് ക്യാമറമാൻ വിപിൻ മോഹൻ

Malayalilife
എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ;  ആ സംസാരവും  നോട്ടവുമെല്ലാം അങ്ങനെ തോന്നും; മനസ്സ് തുറന്ന്  ക്യാമറമാൻ വിപിൻ മോഹൻ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെ ആയിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കണ്മണി എത്തിയതും. എന്നാൽ ഇപ്പോൾ ഇപ്പോൾ ഭാമയെ കുറിച്ച് ക്യാമറാമാനായ വിപിൻ മോഹൻ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. 

എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. ഈ പുസ്തകം വായിക്കണം ആ സിനിമ കാണണം  എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. നല്ല മെസേജ് ഒക്കെ കാണുമ്‌ബോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും. അങ്ങനെ ഒരു അച്ഛന്‍ മകള്‍ സ്‌നേഹം പോലെയായിരുന്നു സെറ്റില്‍ ഞങ്ങള്‍. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്‌ബോള്‍ മാറിക്കിട്ടും.

Camera man vipin mohan words about bhama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES