Latest News

64 മോഡല്‍ ബുള്ളറ്റിനെ പ്രണയിച്ച് ധ്യാന്‍;'ബുള്ളറ്റ് ഡയറീസ്' ടീസര്‍ കാണാം

Malayalilife
64 മോഡല്‍ ബുള്ളറ്റിനെ പ്രണയിച്ച് ധ്യാന്‍;'ബുള്ളറ്റ് ഡയറീസ്' ടീസര്‍ കാണാം

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ തരുന്ന സൂചന. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.

സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

ധ്യാനിന്റെ 'വീകം' എന്ന ചിത്രമാണ് ഒടുവിലായി തിയേറ്ററുകളില്‍ എത്തിയത്. പ്രകാശന്‍ പറക്കട്ടെ എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് ധ്യാന്‍ തിരക്കഥ രചിക്കുകയും ചെയ്തിരുന്നു. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി3എം ക്രിയേഷന്‍സ് ആണ്. ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്

Bullet Dairies Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക