Latest News

കൈയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് സീല്‍ പതിപ്പിച്ച കൈയുടെ ചിത്രവുമായി അമിതാഭ് ബച്ചന്‍; ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയെന്നും സര്‍ക്കാരിന്റെ പ്രതിരോധശ്രമങ്ങള്‍ക്ക് കൈയ്യടിച്ചും സോനം കപൂര്‍; ബോളിവുഡ് താരങ്ങളുടെ പോസ്റ്റുകള്‍ വൈറലാകുമ്പോള്‍

Malayalilife
കൈയ്യില്‍ ഹോം ക്വാറന്റൈന്‍ഡ് സീല്‍ പതിപ്പിച്ച കൈയുടെ ചിത്രവുമായി അമിതാഭ് ബച്ചന്‍; ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയെന്നും സര്‍ക്കാരിന്റെ പ്രതിരോധശ്രമങ്ങള്‍ക്ക് കൈയ്യടിച്ചും സോനം കപൂര്‍; ബോളിവുഡ് താരങ്ങളുടെ പോസ്റ്റുകള്‍ വൈറലാകുമ്പോള്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഹോം ക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കയ്യുടെ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചനും ലണ്ടനില്‍ നിന്നും ഇന്ത്യയിലെക്കെത്തിയെന്ന് അറിയിച്ച് സോനം കപൂറിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റ്.വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ കയ്യില്‍ സ്റ്റാമ്പ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം ട്വീറ്റുമായെത്തിയത്. 

സര്‍ക്കാര്‍ സ്റ്റാമ്പിങ് ആരംഭിച്ചു, വോട്ടര്‍ മഷി ഉപയോഗിച്ചാണ് സ്റ്റാമ്പിങ് അതിനാല്‍ അത് പെട്ടെന്നൊന്നും പോകില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പാലിക്കുകയെന്നും ട്വീറ്റില്‍ ബിഗ് ബി പറയുന്നു.'T 3473 - മുംബൈയില്‍ വോട്ടര്‍ മഷി ഉപയോഗിച്ചുള്ള സീല്‍ പതിപ്പിച്ച് തുടങ്ങി... ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക'' എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

കൊറോണ കാലത്ത് ലണ്ടനില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്കെത്തിയ കാര്യാണ് സോനം ആരാധകരുമായി പങ്ക് വച്ചത്.  'ആനന്ദും ഞാനും ഡല്‍ഹിയിലെത്തി. എയര്‍പോര്‍ട്ടിലുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു. ലണ്ടനില്‍ നിന്നും വരുമ്പോള്‍ ഒരു പരിശോധനകളും നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെത്തിയപ്പോള്‍ എല്ലാ വിവരങ്ങളും അവര്‍ ശേഖരിച്ചു. പരിശോധിക്കുകയും ചെയ്തു. ഈ സാഹചര്യത്തോട് പൊരുതുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇമിഗ്രേഷനില്‍ പോയി ഞങ്ങളെ വീണ്ടും പരിശോധിച്ചു. സര്‍ക്കാര്‍ ഏറ്റവും മികച്ച കാര്യം തന്നെയാണ് ചെയ്യുന്നത്'' എന്ന് സോനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

കൂടാതെ തനിക്കും ഭര്‍ത്താവിനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും ഞങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നുംസോനം വ്യക്തമാക്കി.

Big B gets Home Quarantined stamp on hand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES