അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന് എന്നിവരുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ബാദുഷ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാതാക്കള്‍. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
അതേസമയം ബിബിനും വിഷ്ണുവും സംവിധായകരായി അരങ്ങേറ്രം കുറിച്ച വെടിക്കെട്ട് മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചു. പുതുമുഖം ഐശ്വര്യ അനില്‍കുമാര്‍ ആണ് നായിക.ജയസൂര്യ നായകനായെത്തി ഈശോയാണ് നാദിര്‍ഷ അവസാനമായി സംവിധാനം ചെയ്ത ചിത്രം.