ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു പ്രധാനമന്ത്ര നരേന്ദ്ര മോദി. വധൂവരന്മാര്‍ക്ക് മാല എടുത്തു നല്‍കി മുഖ്യകാര്‍മ്മികന്റെ റോളിലും നരേന്ദ്ര മോദി നിന്നു. വവാഹ ശേഷം വധൂവരന്മാര്‍ക്ക് ആശംസകളും നേര്‍ന്ന ശേഷം വേഗത്തില്‍ തന്നെ അദ്ദേഹം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. സുരേഷ് ഗോപിയുടെ മകള്‍ക്ക് ് വിവാഹ മംഗളങ്ങള്‍ നേരാന്‍ സാന്നിധ്യമായി മോഹന്‍ലാലും മമ്മൂട്ടിയും വന്‍ താരനിരയും ഉണ്ടായിരുന്നു.
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ഭാഗ്യയുടെ വരന്‍ ശ്രേയസ്സ് മോഹന്‍. ഭാഗ്യയുടേയും സഹോദരന്‍ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ചൊവ്വാഴ്ച രാത്രി തന്നെ കുടുംബ സമേതം ഗുരുവായൂരിലെത്തിയിരുന്നു ഇവരെല്ലാം ഗുരുവായൂരില്‍ തുടരുന്നുണ്ട്. മറ്റ് താരങ്ങളും പുലര്‍ച്ചയോടെ എത്തിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖരും വിവാഹത്തിന് എത്തി.
മേല്‍പാലത്തിന് സമീപമുള്ള ഗോകുലം പാര്‍ക്കിലാണ് വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകള്‍ നടക്കുന്നത്. മൂന്ന് വിവാഹങ്ങളും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്.