Latest News

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'അയലാന്‍' ട്രെയിലര്‍; ചിത്രം 12 ന് തിയേറ്ററുകളില്‍

Malayalilife
 ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'അയലാന്‍' ട്രെയിലര്‍; ചിത്രം 12 ന് തിയേറ്ററുകളില്‍

കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടുകൊണ്ട് ശിവകാര്‍ത്തികേയന്‍ ചിത്രം അയലാന്‍ പ്രദര്‍ശനത്തിന്. ആര്‍.രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സയന്‍സ്ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനോടൊപ്പം ഒരു ഏലിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. രണ്ടു മിനിറ്റും 19 സെക്കന്റുമുള്ള ട്രെയിലര്‍ ആരാധകര്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്. പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍  3 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലാണ്.

ഗംഭീര മേക്കിങ് കൊണ്ടും താരങ്ങളുടെ അത്യുഗ്ര പ്രകടനം കൊണ്ടും വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. കൂടാതെ മികച്ച തീയേറ്റര്‍ എക്സ്പീരിയന്‍സും ചിത്രം നല്‍കുമെന്നതില്‍ സംശയമില്ല. ചിത്രം ആക്ഷനും പ്രധാന്യം നല്‍കുന്നുണ്ട്. രാകുല്‍ പ്രീത് ആണ് അയലാനില്‍ നായികയായി എത്തുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. യോഗി ബാബു, ഭാനുപ്രിയ, ഇഷ കോപിക്കര്‍, ബാല ശരവണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more topics: # അയലാന്‍
Ayalaan Official Trailer Sivakarthikeyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES