Latest News

ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി ബേസില്‍ ജോസഫ്; മലയാള സിനിമ ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിച്ച് വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കുറിച്ച് അവാര്‍ഡ് ചിത്രം പങ്ക് വച്ച് താരം

Malayalilife
 ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി ബേസില്‍ ജോസഫ്; മലയാള സിനിമ ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിച്ച് വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കുറിച്ച് അവാര്‍ഡ് ചിത്രം പങ്ക് വച്ച് താരം

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സ് 2022ല്‍ മികച്ച സംവിധായകനായി ബേസില്‍ ജോസഫ്.ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍, 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും ഈ പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്.

ഇക്കാര്യം തന്റെ സമൂഹമാധ്യമങ്ങളിലൂടെ ബേസില്‍ അറിയിച്ചു.അഭിമാനം തോന്നിയ നിമിഷം എന്നും മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ എന്നത്തേക്കാളും സന്തോഷമുണ്ട് എന്നും സംവിധായകന്‍ കുറിച്ചു.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്.ഞങ്ങളുടെ നിര്‍മ്മാതാക്കള്‍, നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കള്‍, എഴുത്തുകാര്‍, ഛായാഗ്രാഹകര്‍, കൂടാതെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ സ്‌നേഹം. എന്നില്‍ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പര്‍ ഹീറോ ഉയര്‍ന്നുവരുമായിരുന്നില്ല, ബേസില്‍ ജോസഫ് കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ബേസില്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ബേസിലിന് ആശംസയുമായി ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സൈജു കുറിപ്പ്, സിജു വില്‍സണ്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ രംഗത്തെത്തി.

ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടി മിന്നല്‍ മുരളി ലോകമെമ്പാടും ഏറ്റെടുത്തുകഴിഞ്ഞു. 52-ാം ചലച്ചിത്ര പുരസ്‌കാരത്തില്‍ വിഷ്വല്‍ എഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, വസാത്രാലങ്കാരം, ഗായകന്‍ എന്നീ നിലകളിലും മിന്നല്‍ മുരളി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. കൂടാതെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സൈമ അവാര്‍ഡ്‌സില്‍ 10 പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്സിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു.

 

Asian Academy Creative Awards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക