Latest News

അനാരോഗ്യം മൂലം ആരാധകര്‍ക്ക് മുന്നിലെത്താന്‍ സാധിച്ചില്ല;  കഴിഞ്ഞ 37 വര്‍ഷമായി തുടരുന്ന സണ്‍ഡേ മീറ്റിന് എത്താന്‍ കഴിയാത്തതില്‍ ആരാധകരോട് ക്ഷമ ചോദിച്ച് ബിഗ് ബി

Malayalilife
 അനാരോഗ്യം മൂലം ആരാധകര്‍ക്ക് മുന്നിലെത്താന്‍ സാധിച്ചില്ല;  കഴിഞ്ഞ 37 വര്‍ഷമായി തുടരുന്ന സണ്‍ഡേ മീറ്റിന് എത്താന്‍ കഴിയാത്തതില്‍ ആരാധകരോട് ക്ഷമ ചോദിച്ച് ബിഗ് ബി

രാധകരുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചന്‍. പതിവായി  എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം ആരാധകരെ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ഈ സന്ദര്‍ശനം കഴിഞ്ഞ ദിവസം മുടങ്ങിയതിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ബിഗ് ബി.

1983 ല്‍ കൂലി എന്ന ചിത്രത്തിനിടെയുണ്ടായ ഗുരുതര അപകടത്തിന് ശേഷമാണ് തന്റെ ജൂഹൂവിലെ 'ജല്‍സ' എന്ന വീടിനു മുന്നില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ബിഗ് ബി തുടങ്ങിവെച്ചത്. കഴിഞ്ഞ 37 വര്‍ഷത്തോളമായി ജല്‍സയിലെ പതിവു തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാല്‍ അനാരോഗ്യം മൂലം കഴിഞ്ഞ ദിവസം ആരാധകര്‍ക്കു മുന്നിലെത്താന്‍ ് ബിഗ് ബിക്ക് സാധിക്കാതെ വരുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ ബച്ചനുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരകണക്കിന് ആളുകളാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്. തന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോടുള്ള സ്നേഹസൂചകമായാണ് ബിഗ് ബിയുടെ ഈ പതിവ് 'സണ്‍ഡേ മീറ്റ്'.

Amitabh Bachchan apologises to fans for not being able to meet them

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES