Latest News

സൂര്യനും കടലും പിന്നെ ഞാനും; അമലയുടെ പുതിയ ഒഴിവുകാല യാത്ര ഇന്ത്യോനേഷ്യയില്‍; പിറന്നാള്‍ വസ്ത്രമായ വയലറ്റ് നിറത്തിലുള്ള ഗ്ലാമറസ് വേഷമണിഞ്ഞ് കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രം പങ്ക് വച്ച് നടി; ചിത്രങ്ങള്‍ കാണാം

Malayalilife
സൂര്യനും കടലും പിന്നെ ഞാനും; അമലയുടെ പുതിയ ഒഴിവുകാല യാത്ര ഇന്ത്യോനേഷ്യയില്‍; പിറന്നാള്‍ വസ്ത്രമായ വയലറ്റ് നിറത്തിലുള്ള ഗ്ലാമറസ് വേഷമണിഞ്ഞ് കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രം പങ്ക് വച്ച് നടി; ചിത്രങ്ങള്‍ കാണാം

സിനിമാത്തിരക്കുകള്‍ക്കിടയിലും യാത്ര ചെയ്യാന്‍ സമയം കണ്ടെത്തുകയും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നടിയാണ് അമലാ പോള്‍.സോഷ്യല്‍ മീഡിയയില്‍ തന്റെ യാത്രകളുടെ ചിത്രങ്ങള്‍ അമല എപ്പോഴും പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ മാസമായ ഒക്ടോബറില്‍ അമല അത്തരമൊരു യാത്രയുടെ ത്രില്ലിലാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ 27 ാം ജന്മദിനാമായിരുന്നു. ഇന്തേനേഷ്യയിലാണ് താരം തന്റെ ബര്‍ത്ത്ഡേ ആഘോഷിച്ചത്. ഇപ്പോള്‍ ആരാധകര്‍ക്കായി യാത്രയുടെ ചിത്രങ്ങള്‍ പങ്ക്വെച്ചിരിക്കുകയാണ് താരം. ഈ മാസം 26 നായിരുന്നു താരത്തിന്റെ ജന്മദിനം. ഇളം വൈലറ്റ് നിറത്തിലുള്ള സ്യുട്ട് അണിഞ്ഞ് അതീവ സുന്ദരിയായിട്ട് നില്‍ക്കുന്ന് ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്ക്വെച്ചത്. കടല്‍ തീരത്ത് ആഞ്ഞടിക്കുന്ന തിരയേനോക്കി നില്‍ക്കുന്ന ചിത്രമാണ് അമല പോള്‍ പങ്ക്വെച്ചിരിക്കുന്നത്. 

സന്തോഷമുണ്ടാകുന്നത് ഇങ്ങനെയാണ്. സൂര്യനും കടലും ഞാനു. എല്ലാവരും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നു. ബര്‍ത്തഡേ ഡ്രസ് മാജിക്, ബെസ്റ്റ് ബര്‍ത്ത്ഡേ എന്ന ഹാഷ്ടാഗിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സണ്‍ കിസ്സസ് സണ്‍ഷൈന്‍ എന്ന അടിക്കുറിപ്പില്‍ താരം മറ്റൊരു ചിത്രം കൂടി പങ്ക്വെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ എറ്റവും മനോഹരമായ അസ്തമയമാണ് ഇന്തോനേഷ്യയിലെ ന്യൂസ് സെനിന്‍ഗനില്‍ കണ്ടത് എന്നാണ് താരം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് താരം വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നത്.

Read more topics: # അമലാ പോള്‍
Amala Paul Vacation in Island Waters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക