Latest News

അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടില്‍ മത്സ്യകന്യകയെ പോലെ സുന്ദരിയായി ആലിയ; വോഗ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടില്‍ ചൂടന്‍ ലുക്കില്‍ ബോളിവുഡ് സുന്ദരി

Malayalilife
അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടില്‍ മത്സ്യകന്യകയെ പോലെ സുന്ദരിയായി ആലിയ; വോഗ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടില്‍ ചൂടന്‍ ലുക്കില്‍ ബോളിവുഡ് സുന്ദരി

ബോളിവുഡ് താരം ആലിയാഭട്ടിന് ആരാധകര്‍ ഏറെയാണ്. സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായ ആലിയ തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രി കൂടിയാണ്. വോഗ് മാഗസിന്‍ നവംബര്‍ ലക്കത്തിലെ കവര്‍ ഗേളായി എത്തുകയാണ് ആലിയ എത്തുന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മാഗസിനായി അണ്ടര്‍വാട്ടര്‍ ഷൂട്ട് നടത്തിയ ലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്ഒരു മത്സ്യകന്യകയെ പോലെ സുന്ദരിയാണ് ആലിയ ചിത്രങ്ങളില്‍. വോഗ് മാഗസിന്റെ കവര്‍ ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഷൂട്ടില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ആലിയയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.നിയോണ്‍ ഗ്രീന്‍ ഗൗണ്‍, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങള്‍ ധരിച്ചാണ് ആലിയ ചിത്രങ്ങള്‍ക്കു പോസ് ചെയ്തത്. 

'സടക് 2' ആണ് ആലിയയുടെ പുതിയ ചിത്രം. 'സഡക് 2'വിന്റെ സംവിധായകന്‍ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. 'സഡക്' എന്ന ഹിന്ദി ചിത്രത്തിന്റെ തുടര്‍ച്ചയാണ് 'സഡക് 2'. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു 'സഡക്കിലെ' നായികാനായകന്മാര്‍. കരണ്‍ ജോഹറിന്റെ 'തക്ത്' എന്ന ചിത്രത്തിലും ആലിയ കരാര്‍ ഒപ്പിട്ടുണ്ട്. രണ്‍വീര്‍ സിങ്, വിക്കി കൗശല്‍, കരീന കപൂര്‍, ജാന്‍വി കപൂര്‍, അനില്‍ കപൂര്‍ തുടങ്ങി വന്‍താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

Read more topics: # ആലിയ
Alia Bhatt Stunning Underwater Vogue Photoshoot 2019

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക