മൗനി റോയ്, സോനം ബജ്വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിച്ച് അക്ഷയ് കുമാര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Malayalilife
 മൗനി റോയ്, സോനം ബജ്വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിച്ച് അക്ഷയ് കുമാര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മൗനി റോയ്, സോനം ബജ്വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു,അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് നടത്തിയ ട്രിപ്പിനിടെയായിരുന്നു താരത്തിന്റെ പ്രകടനം.

അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, സോനം ബജ്വ, ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും വേദിയില്‍ അണിനിരന്നിരുന്നു.മൗനി റോയ്, സോനം ബജ്വ എന്നിവരോടൊപ്പം അക്ഷയ് കുമാര്‍ ഷര്‍ട്ടില്ലാതെ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍ അക്ഷയ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.

ഒരു വീഡിയോയില്‍ അക്ഷയ് കുമാര്‍ 'ബല്‍മ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന മൗനി റോയ്, സോനം ബജ്വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിക്കുന്നതാണ് കാണിക്കുന്നത്.ട്വിറ്ററില്‍ ഈ വീഡിയോ വൈറലായ അക്കൌണ്ടില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇത്തരം ഒരു ക്യാപ്ഷനോടെയാണ് 'എന്തൊരു ക്രിഞ്ച് അനുഭവമാണ് ഇത്. 59 കാരനായ ഷര്‍ട്ട് ഇടാത്ത ഒരു അങ്കിള്‍ 23, 24 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം വളരെ ക്രിപ്പിയായ സ്റ്റെപ്പുകളുമായി ഞാന്‍ പ്രധാനപ്പെട്ടയാളാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. അക്ഷയ് കുമാറിന്റെത് എന്തൊരു അധഃപതനമാണ്'.

ഈ ട്വീറ്റിന് അടിയില്‍ അക്ഷയ് ആരാധകരും അല്ലാത്തവരും വലിയ തര്‍ക്കമാണ് നടക്കുന്നത്. 59മത്തെ വയസിലും ആ ശരീരം കണ്ടോ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. അതേ സമയം അതെല്ലാം പണത്തിന്റെയാണെന്നാണ് ഒരാള്‍ മറുപടി കൊടുക്കുന്നത്.

അക്ഷയ് കുമാറിന്റെ പുതിയ സിനിമ നോക്കിയാല്‍ ടൈഗര്‍ ഷെറോഫിനൊപ്പം 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം ഇപ്പോള്‍. അത് കഴിഞ്ഞ് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് അഭിനയിക്കും. സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍ എന്നിവരും ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവര്‍ക്കൊപ്പമുള്ള 'ഓ മൈ ഗോഡ് 2' ചിത്രത്തിലും അക്ഷയ് ഡേറ്റ് കൊടുത്തിട്ടുണ്ട്.

അക്ഷയ് കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'സെല്‍ഫി'യാണ്, അദ്ദേഹത്തിനൊപ്പം ഇമ്രാന്‍ ഹാഷ്മിയും ഡയാന പെന്റിയും നുഷ്രത്ത് ബറൂച്ചയും പ്രധാന വേഷങ്ങളില്‍. രാജ് മേത്ത സംവിധാനം ചെയ്ത ഈ ചിത്രം 2019-ല്‍ പുറത്തിറങ്ങിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന മലയാള സിനിമയുടെ ഔദ്യോഗിക റീമേക്ക് ആയിരുന്നു

Akshay Kumar dancing shirtless with Mouni Roy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES