Latest News

ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ഐശ്വര്യ പങ്ക് വച്ചത് മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം;  നടിക്ക് നേരെ വിമര്‍ശനം; പബ്ലിസിറ്റി കിട്ടാനെന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ആരോപണവുമായി സോഷ്യല്‍മീഡിയ

Malayalilife
ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ഐശ്വര്യ പങ്ക് വച്ചത് മകളുടെ  ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം;  നടിക്ക് നേരെ വിമര്‍ശനം; പബ്ലിസിറ്റി കിട്ടാനെന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ആരോപണവുമായി സോഷ്യല്‍മീഡിയ

ശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന് ഇന്നലെ 11 വയസ് തികയുകയായിരുന്നു. എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഐശ്വര്യ സോഷ്യല്‍മീഡിയ വഴി ആശംസ അറിയിച്ചിരുന്നു. സ്‌നേഹപൂര്‍വം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

തന്റെ എല്ലാമെല്ലാമായ പൊന്നുമോള്‍ ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.   എന്റെ സ്‌നേഹമേ, എന്റെ ജീവനേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ആരാധ്യ' (MY LOVE... MY LIFE... I LOVE YOU, MY AARADHYA) എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. 

എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിന് താഴെ ആരാധകരുടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. മകളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തുകൊണ്ടുള്ള ചിത്രം സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന രീതിയിലെ കമന്റുകളാണ് നിറയുന്നത്. ഐശ്വര്യ ഒരു പോപ്പുലര്‍ സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഒരുവിഭാഗം വാദിക്കുന്നു. ഐശ്വര്യയെ പിന്തുണച്ചും കമന്റുകളുണ്ട്. 

അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ ഇതിനും നല്ല രീതിയില്‍ എങ്ങനെയാണ് പ്രകടിപ്പിക്കാന്‍ കഴിയുക എന്നാണ് പിന്തുണച്ചുള്ള കമന്റുകള്‍ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാന്‍ ഐശ്വര്യ മടി കാണിച്ചില്ല. ഐശ്വര്യ ഒരു 'ഒബ്‌സസീവ് അമ്മ'യാണെന്ന് ജയാ ബച്ചന്‍ പറഞ്ഞതും അവര്‍ കണക്കിലെടുത്തില്ല. 

2018 ലെ കാന്‍ മേളയില്‍ വച്ച് ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് കടുത്ത സൈബര്‍ ആക്രമണത്തിന് കാരണമായപ്പോള്‍ ' അവള്‍ എന്റെ മകളാണ്, മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. പിന്നീട് തുടര്‍ച്ചയായി മകളെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ തന്നെ അവര്‍ പങ്കുവയ്ക്കുകയും ചെയ്തു.

പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടേതായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 2007 ഏപ്രില്‍ 20നാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. മുംബൈയിലെ അമിതാഭിന്റെ ബംഗ്ലാവായ പ്രതീക്ഷയില്‍ വെച്ച് ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2011 നവംബര്‍ 16 ന് ദമ്പതികള്‍ ആരാധ്യയുടെ മാതാപിതാക്കളായി.


 

Aishwarya Rai kisses daughter Aaradhya Bachchan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES