പ്രശസ്ത അഡള്‍ട്ട് ഫിലിം നടി സോഫിയാ ലിയോണി(26)യെ അപാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടുകാര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലംകാണാതെ വന്നതോടെ മാര്‍ച്ച് ഒന്നിന് നടത്തിയ അന്വേഷണത്തിലാണ് സോഫിയാ ലിയോണിയെ അപാര്‍ട്‌മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റോമാറോയാണ് മരണവിവരം പുറത്തുവിട്ടത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സോഫിയയുടെ സംസ്‌കാര ചെലവുകള്‍ക്കായി പണം അഭ്യര്‍ഥിച്ചുകൊണ്ട് 'ഗോഫണ്ട് മീ' എന്ന വെബ്‌സൈറ്റില്‍ രണ്ടാനച്ഛന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മാര്‍ച്ച് ഒന്നിനാണ് കുടുംബാംഗങ്ങള്‍ അവസാനമായി സോഫിയയോട് സംസാരിച്ചത്. ''അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു'' - സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു. നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി 'ഗോഫണ്ട്മീ' എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
1997- ജൂണ്‍ പത്തിന് മയാമിയിലായിരുന്നു സോഫിയാ ലിയോണിന്റെ ജനനം. 18-ാം വയസിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളറായിരുന്നു ( 8.24കോടി രൂപ) അവരുടെ പ്രതിഫലം