ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് വീണ്ടും തെലുങ്കില്‍ നായികായി എത്തുന്നു. ദുര്‍ഗ എന്ന നായിക കഥാപാത്രത്തെയാണ് വാണി അവതരിപ്പിക്കുന്നത്. വിനോദ് ആല് വയാണ് നായകന്. ഭാനുശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വാണി വിശ്വനാഥിന്റെ 56 -ാമത്തെ തെലുങ്ക് ചിത്രമാണ്.
സാധാരണ വീട്ടമ്മയായ ദുര്‍ഗ നാട്ടില്‍ നടക്കുന്ന വലിയ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി മാറുന്നതാണ് പ്രമേയം. തെലുങ്കില്‍ ജയജാനകി നായക എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വാണി അവസാനം അഭിനയിച്ചത്.
ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്.ടി. വി ചന്ദ്രന് സംവിധാനം ചെയ്ത സൂസന്ന എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങിയ വാണി നടനും ഭര്‍ത്താവുമായ ബാബുരാജിനൊപ്പം ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്. ദി ക്രിമിനല്‍ ലോയറിന്റെ ചിത്രീകരണം അടുത്തമാസം തിരുവനന്തപുരത്ത് ആരംഭിക്കും.