ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ തനിക്ക് ഡിവേഴ്സ് തരാറുണ്ടെന്ന് നടി പറയുകയാണ്. തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളോടാണ് ശ്വേത പ്രതികരിച്ചത്. വിവാഹമോചിതയായി എന്ന വാര്‍ത്തയാണ് തന്റെ പേരില്‍ അധികവും പ്രചരിക്കാറുള്ളത് എന്നാണ് ശ്വേത കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ തനിക്ക് ഡിവേഴ്സ് തരാറുണ്ട്. തനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവര്‍ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് തനിക്കും ഇഷ്ടമാണ്. എന്തും കേള്‍ക്കുന്നത് വാര്‍ത്തയാവുന്ന ഒരു മേഖലയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്.
നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് തന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും തന്നെ സംസാരിക്കില്ല. തനിക്ക് അത് ഇഷ്ടവുമല്ല. താനൊരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആള്‍ ആണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരും എന്ന സാമൂഹ്യ ബോധമുണ്ട്.
എന്നാല്‍ തന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
അതിന്റെ കാരണത്തെ കുറിച്ചും ശ്വേത പറഞ്ഞിരുന്നു. താനും ശ്രീയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വ്വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. തന്റെ വിലാസം അതിനു വേണ്ട എന്നാണ് ശ്വേത മേനോന്‍ വ്യക്തമാക്കുന്നത്.