മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാനും സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ നടി സുഹാസിനി ലോക്ക്ഡൗൺ കാലത്ത് ജൈവ കൃഷിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ടെറസ് ഗാർഡനിലെ വിളവെടുപ്പ് വിഡിയോയും ശ്രദ്ധ നേടുകയാണ്. വിപുലമായി തന്നെ സുഹാസിനി വളരെ വിശാലമായ ടെറസിൽ കൃഷി ഒരുക്കിയിട്ടുണ്ട്. പച്ചക്കറികൾക്ക് ജൈവ കൃഷിയുടേതായ മൂല്യം ലഭിക്കുന്നുണ്ടെന്നും സുഹാസിനി പങ്കുവയ്ക്കുന്നു. ലോക്ക്ഡൗൺ കാലത്ത് മട്ടുപ്പാവിലെ കൃഷിയിലൂടെ തന്മാത്ര, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ സീതയും ശ്രദ്ധ നേടിയിരുന്നു. വിശാലമായ പുരയിടത്തിൽ മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവരെല്ലാം കൃഷി ചെയ്യുമ്പോൾ രജിഷ വിജയൻ ഫ്ളാറ്റിലെ പരിമിതമായ സ്ഥലത്തും കൃഷിയ്ക്കായി ഇടം കണ്ടെത്തിയിരുന്നു.
അതേസമയം മലയാള താരങ്ങളിൽ അനു സിതാരയുടെ ലോക്ക്ഡൗൺ കൃഷിയാണ് ജനശ്രദ്ധ നേടിയതും. ഓറഞ്ചും സപ്പോട്ടയും മൾബറിയും വിളയുന്ന അനു സിതാരയുടെ കൃഷി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അനു സിതാരയും കുടുംബവും . ഒരു വർഷം മുൻപ് തന്നെ വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും, പച്ചക്കറികളുമെല്ലാം പുതിയ വീട്ടിൽ നട്ടിരുന്നു.