Latest News

സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല; പരിഹസിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ശ്രീവിദ്യ

Malayalilife
സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല; പരിഹസിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ശ്രീവിദ്യ

ലയാള കുടുംബപ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീവിദ്യ. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ താരത്തിന് ഏറെ ആരാധകരുമാണ്. പ്രേക്ഷക മനസ് ചുരുങ്ങിയ സമയത്തിനുള്ളില്‍  കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു.  താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത് നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍ ഭാഷാ ശൈലിയുമാണ്. എന്നാൽ ഇപ്പോൾ  തുടക്കകാലത്ത് തനിക്ക് അഭിമുഖീകരിക്കണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ. അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം വനിതയുമായുള്ള അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു.

ശ്രീവിദ്യ അവസാനം വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ്  അഭിനയിച്ചത്. ചിത്രത്തില്‍ അമ്മിണി അയ്യപ്പന്‍എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു താരത്തിന് ഈ സിനിമയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

Read more topics: # Actress sreevidhya,# become a heroine
Actress sreevidhya become a heroine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES