ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണ്:ശ്രീവിദ്യ

Malayalilife
topbanner
ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണ്:ശ്രീവിദ്യ

ലയാള സിനിമ പ്രേക്ഷകർക്ക് ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ  സുപരിചിതയായ നടിയായാണ് ശ്രീവിദ്യ. കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും വരുന്നത്.  എന്നാൽ ഇപ്പോൾ  പ്രവാസിയായ അച്ഛനെ കുറിച്ച്‌ വികാരഭരിതയായി ശ്രീവിദ്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

'അച്ഛന്‍ ജീവിതത്തിന്‌റെ നല്ലൊരു പങ്കും ഗള്‍ഫിലായിരുന്നു. വല്ലപ്പോഴുമേ നാട്ടില്‍ വന്നിരുന്നുളളു. അച്ഛനോടൊപ്പം ചെലവഴിച്ച്‌ സന്തോഷിച്ച്‌ കൊതിതീരുംമുന്‍പെ തിരികെ പോകുകയും ചെയ്യും. ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണ്.. വരുന്ന മാര്‍ച്ചില്‍ അച്ഛന്‍ നാട്ടിലേക്ക് വരുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ്, ഇനി അച്ഛനെ വിടുന്നില്ല. സ്റ്റാര്‍ മാജിക്കില്‍ അച്ഛനെ കുറിച്ച്‌ പറഞ്ഞ ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ചു. ഇത് കണ്ട് ചിന്നൂ ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ് എന്നാണ് അച്ഛന്‍ പറഞ്ഞത്. 

അന്ന് അച്ഛന്‌റെ വാക്കുകളിലെ വേദന ഞാന്‍ അറിഞ്ഞു. എല്ലാവരും പറയും ഞാന്‍ അച്ഛന്‍ കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാന്‍ പറ്റുന്ന ഒരെയൊരാള്‍ താനാണ്. ഇതിനായി അമ്മ പലപ്പോഴും എന്റെ സഹായമാണ് തേടാറുളളത്. 

Actress sreevidhya sorrowfull words about her father

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES