ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ശ്രീവിദ്യ. ചിത്രത്തിൽ ഒരു വായാടി പെണ്ണായിട്ടായിരുന്നു താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. എന്നാൽ ഇപ്പോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി ജോലിയ്ക്ക് ശ്രമിക്കുമ്പോഴാണ്. എന്നാൽ ഇപ്പോൾ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
വാക്കുകൾ ഇങ്ങന, തനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ അച്ഛൻ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്‌നന്റ് ആയിരുന്നപ്പോൾ പോയ അച്ഛൻ എനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോളാണ് എന്നെ ആദ്യം കാണുന്നത്. ഗൾഫിൽ നിന്ന് അച്ഛൻ നാട്ടിലെത്തിയപ്പോൾ ഞാനും കസിൻ സഹോദരിയും ഒന്നിച്ച് നിൽക്കുകയാണ്. ഇതിൽ മകൾ ഏതാണെന്ന് അച്ഛന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഗൾഫുകാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്.
പക്ഷേ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പോയ അച്ഛൻ പിന്നീട് വരുന്നത് ഞാൻ പ്ലസ് ടു വിൽ എത്തിയപ്പോഴാണ്. പാവാട പ്രായത്തിൽ നിന്നും ചുരിദാർ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ല. കുഞ്ഞുനാൾ മുതൽ ഞാൻ അച്ഛനെഴുതിയ കത്തുകൾ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. കാണുമ്പോൾ വലിയ ആഡംബരമൊക്കെയാണ്. പക്ഷേ അച്ഛൻ ഞങ്ങളുടെ വളർച്ചയൊന്നും കണ്ടിട്ടില്ല. ഇപ്പോഴും അത് മിസ് ചെയ്യുന്നുണ്ട്.