Latest News

ഇംഗ്ലീഷ് ബുക്ക് എവിടെ; പരീക്ഷയ്ക്കുള്ളത് എഴുതിയില്ലല്ലോ; മകളെ അടുത്തിരുത്തി പഠിപ്പിച്ച് നടി ശോഭന; അനന്തനാരായണിക്ക് ഒപ്പമുള്ള വീഡിയോ വൈറൽ

Malayalilife
ഇംഗ്ലീഷ് ബുക്ക് എവിടെ; പരീക്ഷയ്ക്കുള്ളത്  എഴുതിയില്ലല്ലോ; മകളെ അടുത്തിരുത്തി പഠിപ്പിച്ച് നടി  ശോഭന; അനന്തനാരായണിക്ക് ഒപ്പമുള്ള വീഡിയോ വൈറൽ

ലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. 49 വയസ് പിന്നിട്ട താരം ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ആ അഭിനേത്രിയെ അത്രമേല്‍ പ്രിയങ്കരമാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന നടി  നൃത്തപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവും ശോഭന നടത്തുന്നുണ്ട്. ലോകമെമ്പാടുനിന്നും നിരവധി ശിഷ്യരാണ് ശോഭനയ്ക്കുള്ളത്. നൃത്തത്തിനും അഭിനയത്തിനും പുറമേ മികച്ച ഒരു ഗായിക കൂടിയാണ് ശോഭന.തമിഴില്‍ അഭിനയജീവിതം ആരംഭിച്ച ശോഭന പിന്നീട് മലയാളത്തിലേക്കും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും തുടങ്ങി നിരവധി സിനിമകളില്‍ ശോഭന കഴിവ് തെളിയിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ മകളെ പഠിപ്പിക്കുന്ന ശോഭനയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 ആരാധകർ വളരെപ്പെട്ടാന്നാണ് അനന്തനാരായണിയ്ക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ഏറ്റെടുത്തത്.  മകളോട് പുസ്തകം എവിടെയെന്നും  പാഠഭാഗങ്ങള്‍ പൂർത്തിയാക്കിയിട്ടില്ലല്ലോ എന്നും വിഡിയോയിലൂടെ ശോഭന  ചോദിക്കുന്നുണ്ട്. വിഡിയോയ്ക്ക് താഴെ അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് ആരാധകർ.   ശോഭന വിഡിയോയിൽ കൂടുതൽ മലയാളത്തിലാണ്  സംസാരിക്കുന്നത്.   തങ്ങളുടെ ഇഷ്ട താരം എന്താണ് പറയുന്നതെന്ന് മലയാളം മനസിലാകാത്ത പല ആരാധകരും ആരെങ്കിലും ഇംഗ്ലീഷിൽ പറഞ്ഞു തരുമോ എന്നും ചോദിക്കുന്നുണ്ട്.

 നിരവധിപേരാണ് മകളുടെ വിശേഷങ്ങൾ അറിയാനും ചോദ്യങ്ങളുമായി എത്തിയത്. ആരാധകരുടെ പ്രധാനസംശയങ്ങൾ അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ്. പൊതുവേദിയിൽ ശോഭന  മകൾ നാരായണിയെ പരിചയപ്പെടുത്തിയിട്ടില്ല. മുൻപ് കടൽതീരത്ത്  ശോഭന മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Actress sobhana new video with daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES