പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീർക്കേണ്ടത്; അല്ലാതെ തെറിവിളികളും ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ല: സിത്താര കൃഷ്ണകുമാർ

Malayalilife
പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീർക്കേണ്ടത്; അല്ലാതെ തെറിവിളികളും ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ല: സിത്താര കൃഷ്ണകുമാർ

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും.  പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ  ഇപ്പോൾ സൈബറിടത്തിലെ മോശം പ്രവണതകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങൾക്കെതിരെയാണ് സിത്താര  ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.എന്ത് വിഷയമാണെങ്കിലും അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാൽ പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീർക്കേണ്ടത്. അല്ലാതെ തെറിവിളികളും, ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ലെന്നും സിത്താര അഭിപ്രായപ്പെട്ടു.

സിതാരയുടെ വാക്കുകളിലൂടെ...

വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും.....അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്! ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല നമുക്ക് ആശയപരമായി സംവദിക്കാം!'

 ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണ നൽകി കൊണ്ട് കഴിഞ്ഞ ദിവസം  സിത്താര രംഗത്ത് എത്തിയിരുന്നു. ലോകം മുഴുവൻ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാൻ സാധിക്കുന്നതെന്നാണ് സിത്താര ചോദിച്ചത്. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട്. ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല. ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ ഈ കാണിക്കുന്നത് ക്രൂരതയാണെന്നും സിത്താര അഭിപ്രായപ്പെട്ടു.

Actress sithara krishnakumar fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES