Latest News

‘സ്ത്രീ’ പേര് ആർക്കും ഇഷ്ടപ്പെട്ടില്ല; ഇന്ന് നോക്കുമ്പോൾ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് സ്ത്രീ: സിന്ധു കൃഷ്ണകുമാർ

Malayalilife
 ‘സ്ത്രീ’ പേര് ആർക്കും ഇഷ്ടപ്പെട്ടില്ല; ഇന്ന് നോക്കുമ്പോൾ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് സ്ത്രീ: സിന്ധു കൃഷ്ണകുമാർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ വീട് മുഴുവൻ സ്ത്രീകളായത് കൊണ്ട് മാത്രമല്ല, വീടിന് ‘സ്ത്രീ’ പേര് വന്നത്  എന്ന് തുറന്ന് പറയുകയാണ് താരം. 

 സ്ത്രീ എന്ന പേര് വീടിന് നൽകിയത് കൃഷ്ണകുമാറാണ്. 2004 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്യ്ത സ്ത്രീ എന്ന സീരിയലിൽ നിന്ന് കിട്ടിയ പ്രതിഫലം കൊണ്ടാണ് വീടിരിക്കുന്ന സ്ഥലം വാങ്ങിയത്. പീന്നിട് വീട് വെച്ചപ്പോൾ വീടിന് ആ പേര് തന്നെ നൽകാമെന്ന് കിച്ചു തീരുമാനിക്കുകയായിരുന്നു വെന്ന്  സിന്ധു കൃഷ്ണ പറഞ്ഞു. വീട് നിറച്ചും സ്ത്രീകളായത് കൊണ്ടും ആ പേര് നൽകുകയായിരുന്നു. ആദ്യം  ‘സ്ത്രീ’ പേര് ആർക്കും ഇഷ്ടപ്പെട്ടില്ല. ‘ശ്രീ’ എന്ന് ഒക്കെയല്ലെ പേരിടുക. എന്നാൽ ഇന്ന് നോക്കുമ്പോൾ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് ‘സ്ത്രീ’. ​

 അഹാന കൃഷണ, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് മക്കളാണ് കൃഷണകുമാർ, സിന്ധു കൃഷണ ദമ്പതികൾക്ക് ഉള്ളത്.  അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മലയാള സിനിമയിലേക്ക് മക്കൾ മുന്ന് പേർ  എത്തിക്കഴിഞ്ഞു. രണ്ടാമത്തെ മകൾ ​ദിയ ആകട്ടെ ഇപ്പോൾ  ഓൺലെെൻ ബിസിനസ്സിൽ സജീവമാണ്. ഇന്ന് കൃഷ്ണകുമാറിന്റെ കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Actress sindhu krishnakumar words about home name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക