Latest News

ശിവാജിയിലെ ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു; അവസാനം ശങ്കര്‍ സാര്‍ എന്നോട് ദേഷ്യപ്പെട്ടു; തുറന്ന് പറഞ്ഞ് നടി ശ്രിയ ശരണ്‍

Malayalilife
ശിവാജിയിലെ ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു; അവസാനം ശങ്കര്‍ സാര്‍ എന്നോട് ദേഷ്യപ്പെട്ടു; തുറന്ന് പറഞ്ഞ് നടി ശ്രിയ ശരണ്‍

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശ്രിയ ശരൺ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി ശ്രിയ ശരണ്‍. ശിവാജിയുടെ കഥ കേട്ട് പൂജയ്ക്കായി താന്‍ ചെന്നൈില്‍ പോയിരുന്നു. അവിടെ രജനിയെ കണ്ടപ്പോള്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ശ്രിയ വെളിപ്പെടുത്തുന്നു.

രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്. ശങ്കര്‍ സാര്‍ ശിവാജിയുടെ കഥ പറയാന്‍ വന്നപ്പോള്‍ നായകന്‍ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് താന്‍ ചെന്നൈയില്‍ പൂജയ്ക്കായി പോയി.അവിടെ ചെന്നപ്പോള്‍ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ശങ്കര്‍ സാര്‍ അവിടെ വച്ച് അനൗണ്‍സ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താന്‍ എന്നറിയുന്നത്. സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അമ്പലത്തില്‍ വച്ച് തന്നെ കാണുന്ന രംഗം ചെന്നൈില്‍ രജനി സാറിനെ വെച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന് അത്രയേറെ ഫാന്‍സ് ആണുള്ളത്. അതുകൊണ്ട് ആ രംഗം ഡല്‍ഹിയിലെ ഒരു അമ്പലത്തില്‍ വച്ചാണ് ചിത്രീകരിച്ചത്. ശിവാജിയിലെ കോമഡി രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോണിറ്ററിന് അടുത്തിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു താന്‍. അവസാനം ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു. സിനിമ അന്ന് തിയേറ്ററില്‍ പോയി കണ്ടതല്ലാതെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ ലഭ്യമാകും എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

അന്നും ഇന്നും ശിവാജി സിനിമ സ്‌പെഷ്യലാണ് എന്നാണ് ശ്രിയ പറയുന്നത്. 2007ല്‍ ആണ് ശിവാജി സിനിമ റിലീസ് ചെയ്തത്. അതേസമയം, ആര്‍ആര്‍ആര്‍ ആണ് ശ്രിയയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് നായകന്‍മാര്‍

Actress shriya saran words about shivaji movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES