Latest News

മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്; മനസ്സ് തുറന്ന് സേതുലക്ഷ്മി

Malayalilife
മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്; മനസ്സ് തുറന്ന് സേതുലക്ഷ്മി

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ  പ്രിയങ്കരിയായ നടിയാണ്  സേതുലക്ഷ്മി. താരം ഇപ്പോൾ  മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ മകന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹന്‍ലാല്‍ ആണെന്ന് സേതുലക്ഷ്മി പറയുന്നു.  ഒരു അഭിമുഖത്തില്‍ താരം കോമഡി താരം കിഷോര്‍ കിഡ്നി തകരാറില്‍ ആയതിനെ തുടര്‍ന്ന്, മകന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ ചെയ്തു തന്ന സഹായത്തെക്കുറിച്ചു പങ്കുവച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്‌നേഹവും ആണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ തിരിച്ച് വരവില്‍ നിര്‍ണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും.

മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയില്‍ ആള്‍ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണ്’- താരം പറഞ്ഞു.

Actress sethulekshmi words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES