തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി മികച്ച ഒരു അഭിനേത്രിയായി തന്നെ പേരെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ഏറെ നിഷ്കളങ്കതയുടെ ഉടമ കൂടിയാണ് സാമന്ത. പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും ഉന്നത പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിക്കാതിരുന്നത് ആണ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കാനുണ്ടായ കാരണമെന്ന് നടി ഇപ്പോൾ വെളിപ്പെടുത്തുകയാണ്. കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കവേയാണ് സമാന്ത തന്റെ ബാല്യകാലത്തെക്കുറിച്ച് മനസ്സുതുറന്നത്.
എനിക്കൊരു ചോയ്സുണ്ടായിരുന്നില്ല. കാരണം വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായിരുന്നു. മുന്നോട്ട് പഠിക്കാനുള്ള പണമുണ്ടായിരുന്നു.
എന്റെ അച്ഛന്‍ പറഞ്ഞു, എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ല. അതെന്റെ ജീവിതം മാറ്റി മറിച്ചു” എന്നായിരുന്നു താരം പറഞ്ഞത്. അങ്ങനെയാണ് പാര്‍ട്ട് ടൈം ആയി സമാന്ത മോഡലിംഗ് തിരഞ്ഞെടുക്കുന്നത്. പതിയെ താരത്തെ തേടി സിനിമയുടെ ലോകം എത്തുകയായിരുന്നു. സിനിമയിലെത്തിയ ശേഷം സമാന്തയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം തേടുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കഴിഞ്ഞ ഒക്ടബോറില്‍ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു.