Latest News

എന്റെ പണം അപഹരിക്കപ്പെട്ടു; എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി നടി സാമന്ത

Malayalilife
എന്റെ പണം അപഹരിക്കപ്പെട്ടു; എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി നടി സാമന്ത

തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി മികച്ച ഒരു അഭിനേത്രിയായി തന്നെ പേരെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ഏറെ നിഷ്കളങ്കതയുടെ ഉടമ കൂടിയാണ് സാമന്ത. എന്നാൽ ഇപ്പോൾ ചര്‍ച്ചയാകുന്നത് സാമന്തയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ വില്‍ സ്മിത്തിന്റെ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത് എന്ന പുസ്തകത്തില്‍ നിന്നുള്ള ചില വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു. വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാഗത്തേക്കല്ല ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു എന്ന വരികളാണ് സാമന്ത പങ്കുവച്ചത്.

ഈ വരികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വില്‍ സ്മിത്തിന്റെ പുസ്തകം വായിച്ച് കഴിഞ്ഞ്, പുസ്തകത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റും സാമന്ത കുറിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുക തിരിച്ചടികളില്‍ നിന്ന് പഠിക്കുക സ്വയം പ്രതിഫലിപ്പിക്കുക സ്വയം പുനര്‍നിര്‍മ്മിക്കുക  ഒരിക്കലും ഉപേക്ഷിച്ച് പോകരുത് എന്നും നടി കമന്റായി കുറിച്ചു. 

Read more topics: # Actress samantha,# new post goes viral
Actress samantha new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക