മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് റിമ.
നീലവെളിച്ചത്തില്‍ ഭാര്‍ഗവി എന്ന പ്രേത കഥാപാത്രമാവാനുള്ള തയാറെടുപ്പുകളെ കുറിച്ചാണ് റിമ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താന്‍ ഭാര്‍ഗവിയെയാണ് അവതരിപ്പിക്കുന്നത്. പ്രേതത്തിന്റെ റോള്‍. ബഷീറിന്റെ സൃഷ്ടികളില്‍ ഒന്നിനെ അവതരിപ്പിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മിച്ച ഒരു സൃഷ്ടിയെ തങ്ങള്‍ വ്യാഖ്യാനിക്കുകയാണ് എന്നത് കൂടുതല്‍ ഊര്‍ജം നല്‍കുന്നുണ്ട് എന്ന് റിമ പറയുന്നു.
റിമക്കൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. 1964ല്‍ പുറത്തുവന്ന ഭാര്‍ഗവീ നിലയത്തില്‍ പ്രേംനസീര്‍, മധു, വിജയനിര്‍മ്മല എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായത്.പ്രേതബാധയ്ക്കു കുപ്രസിദ്ധിയാര്‍ജിച്ച വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. എഴുത്തുകാരനും പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.