മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി റിമ കല്ലിങ്കൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ കസബ വിവാദത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍.
'കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്‌നമെന്നാണ് റിമ പറയുന്നത്. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരാണ് പലരും. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നടി സൂചിപ്പിച്ചു.
അത് വളരെ വളരെ വളരെ കുറവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ എന്തൊക്കെ ചെയ്തു. ഞങ്ങള്‍ എത്ര സമയം ഇതിനായി ചെലവഴിച്ചു. ഇപ്പോള്‍ നാരദന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ഞങ്ങള്‍ ഇതിന്റെ വര്‍ക്കിനായി പോവുകയാണ്. അവിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ പൂര്‍ണ്ണമായി സിനിമയില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ ഗ്രാസ്‌റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണെന്നും റിമ പറയുന്നു.
അതേ സമയം കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നതും നടി ചൂണ്ടി കാണിച്ചു. 'പോസ്റ്റ് റീ ഷെയര്‍ ചെയ്യുന്നതിലല്ലോ കാര്യം. ഇരയെയും, ആരോപണ വിധേയനെയും ഒരുമിച്ചിരുത്താമെന്ന് പറഞ്ഞ ഒരു സംഘടന ഇവിടെയുണ്ട്. ഇവിടത്തെ ഒരു സംഘടനയുടെ പ്രസിഡന്റ് ആരോപണ വിധേയനെ വച്ച് സിനിമാ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ എന്താണ് മാറ്റേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ടതുണ്ടല്ലോ എന്നാണ് നടി ചോദിക്കുന്നത്.