Latest News

പാട്ട് സീൻ ഷൂട്ട് തുടങ്ങിയതോടെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങി;തൊട്ടാക്ട് പാടില്ല എന്നതാണ് അമ്മയുടെ നിലപാട്: രശ്മി സോമൻ

Malayalilife
പാട്ട് സീൻ ഷൂട്ട് തുടങ്ങിയതോടെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങി;തൊട്ടാക്ട് പാടില്ല എന്നതാണ് അമ്മയുടെ നിലപാട്: രശ്മി സോമൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രശ്മി സോമൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരുകോടി ഷോയിൽ പങ്കെടുക്കാൻ എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഒരുപാട് തമിഴ് സിനിമകളിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിട്ടുണ്ട്. പണ്ട് അമ്മയ്ക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു, പക്ഷേ ഇന്ന് തടയില്ല. പണ്ട് കാതൽ ദേശം എന്ന സിനിമയിൽ തബു അവതരിപ്പിച്ച റോളിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതാണ്. അത് വേണ്ടാ എന്ന് വെച്ചു. അന്ന് അതിൻ്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു, അന്ന് ഞാൻ 9ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായിരുന്നില്ലേ. ഇന്നാണ് അന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നത്

വിനയൻ സംവിധാനം ചെയ്ത കല്യാണ സൌഗന്ധികം എന്ന സിനിമയിൽ വിളിച്ചപ്പോഴും അമ്മ വിട്ടില്ല. അഭിനയിച്ചിട്ടുള്ള സിനിമകളേക്കാൾ രണ്ടിരട്ടിയാകും അമ്മ അഭിനയിക്കാൻ സമ്മതിക്കാതിരുന്ന സിനിമയുടെ എണ്ണം നോക്കിയാൽ കാണുക. കല്യാണ സൌഗന്ധികത്തിനായി സെക്കൻ്റ് ഹീറോയിൻ റോളിനായാണ് ആദ്യം വിളിച്ചത്. അപ്പോൾ അമ്മ വലിയ താത്പര്യത്തോടെ ഫോട്ടോയൊക്കെ കൊടുത്തുവിട്ടു. സെറ്റിലെത്തിയപ്പോൾ നായികയാക്കാമെന്ന് പറഞ്ഞതോടെ അമ്മ ഇടയുകയായിരുന്നു

പാട്ട് സീൻ ഷൂട്ട് തുടങ്ങിയതോടെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങി. അവിടെ ഡാൻസ് മാസ്റ്റർ കാണിച്ചത് പോലെയൊക്കെ ചെയ്തിട്ട് ഷോട്ട് കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുക്കലെത്തുമ്പോഴേക്കും കൈക്കിട്ടും കാലിനിട്ടുമൊക്കെ പിച്ച് തരും. അതുകൊണ്ട് പറയാമല്ലോ ഇൻ്റിമേറ്റ് സീൻസ് അഭിനയിച്ചിട്ട് എനിക്ക് പിച്ച് കിട്ടിയിട്ടുണ്ട്. അപ്പോൾ ഞാൻ കരയും. അങ്ങനെ അഭിനയിക്കണ്ട എന്നാണ് അമ്മ പറയാറുള്ളത്. തൊട്ടാക്ട് പാടില്ല എന്നതാണ് അമ്മയുടെ നിലപാട്. അന്നൊക്കെ കരഞ്ഞ് സമ്മതിപ്പിക്കാറായിരുന്നു പതിവ്.


 

Actress reshmi soman words about intimate scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES