സിനിമ സീരിയൽ മേഖലകളിൽ ഏറെ സജീവമായ താരമാണ് രശ്മി ബോബന്. മനസിനക്കരയിലെ മോളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു രശ്മി ബിഗ് സ്ക്രീനിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ രേഷ്മിയും ഭർത്താവ് ബോബനും ഒരുമിച്ചായിരുന്നു. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നുവിവാഹത്തെക്കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
21 വർഷം കഴിയുമ്പോൾ ചക്കരെ പൊന്നേ, എന്നൊന്നും പറഞ്ഞല്ല പോവുന്നത്. അടിയും പിടിയും ബഹളവുമൊക്കെ തന്നെയാണ് ഒരു കാര്യം തീരുമാനിച്ചാൽ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബൻ. ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ്.ഞങ്ങൾ പരിചയപ്പെട്ട സമയത്ത് ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നതേയുള്ളു. ഒരു അഞ്ച് വർഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞിരുന്നു.
പുള്ളിക്കാരന് അന്ന് ഇരുപത്തിയെട്ട് വയസായി. ഇല്ല, അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടിൽ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ പിന്നെ മൂന്ന് വർഷമെങ്കിലും വേണമെന്നായി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടിൽ പറയേണ്ടി വന്നു.
രശ്മിയ്ക്ക് അന്ന് ഇരുപത് വയസേ ഉള്ളു. കുറച്ചൂടി കഴിഞ്ഞിട്ട് മതി എന്ന് വീട്ടുകാരും കരുതിയിരുന്നു. അന്ന് ബോബൻ സംവിധായകൻ അല്ല, അസോസിയേറ്റ് ആണ്. പിന്നെ രണ്ടാളും രണ്ട് മതത്തിൽപെട്ടവരും. ഇതൊക്കെ കൊണ്ടുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് അമ്പേഷിച്ചപ്പോൾ ആരും ഒരു കുറ്റവും പറഞ്ഞ് കൊടുത്തില്ല. അവരെ ഒക്കെ താൻ ബ്ലോക്ക് ചെയ്തിരിക്കുവായിരുന്നു.