Latest News

ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല; അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്; അമ്മയുടെ പരിഹാര സെല്ലിൽ നിന്നും രാജിവെക്കില്ലെന്ന് അറിയിച്ച് രചന നാരായൺ കുട്ടി

Malayalilife
ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല; അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്; അമ്മയുടെ പരിഹാര സെല്ലിൽ നിന്നും രാജിവെക്കില്ലെന്ന്  അറിയിച്ച് രചന നാരായൺ കുട്ടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രചന നാരായണൻ കുട്ടി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തെ പ്രേക്ഷകർക്ക് ഏറെ പരിചിതമായത് മറിമായം എന്ന പരിപാടിയിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെക്കില്ലെന്ന് അറിയിച്ച് കമ്മിറ്റി അംഗം രചന നാരായണൻ കുട്ടി. ഒരു  സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലിലൂടെ മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായൺ കുട്ടി പറ‍ഞ്ഞു. 

മാലാ പാർവതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേർ രാജിവെച്ചത് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ അമ്മയുടെ ഐ.സി.സിയിൽ നിന്ന് രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിർദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്.

ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐ.സി.സി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാൻ പറ്റില്ല. പക്ഷേ ഐ.സി.സി എന്താണോ നിർദേശിച്ചത് അത് തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്. ഐ.സി.സിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇവർ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്.

പക്ഷേ അവർക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്. എനിക്ക് പക്ഷേ അതിൽ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോർട്ട് ചെയ്തു. എനിക്ക് അതിൽ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐ.സി.സിയിൽ നിന്ന് ഞാൻ രാജിവെക്കില്ല.

Actress rachana narayanankutty words about AMMA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES