Latest News

ദിവസം നാല് ലക്ഷം; ആശ്ചര്യപ്പെടെണ്ട അര്‍ഹിച്ച പ്രതിഫലം തന്നെയാണ് വാങ്ങുന്നത്; തുറന്ന് പറഞ്ഞ് പ്രിയാമണി

Malayalilife
 ദിവസം നാല് ലക്ഷം; ആശ്ചര്യപ്പെടെണ്ട അര്‍ഹിച്ച പ്രതിഫലം തന്നെയാണ് വാങ്ങുന്നത്; തുറന്ന് പറഞ്ഞ്  പ്രിയാമണി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി പ്രിയാമണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെതായ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം പ്രതിഫലത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ഒരു ദിവസം ഒന്നര ലക്ഷം രൂപയായിരുന്നു നേരത്തെ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ തന്റെ പുതിയ സിനിമകളില്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.  ഒടിടിയില്‍ പ്രിയാമണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ് ഭാമകലാപം വന്‍ ഹിറ്റായിരുന്നു. ആഹായിലൂടെയാണ് ഈ സിനിമ പുറത്തെത്തിയത്.

കരീന കപൂര്‍ പ്രതിഫലം ഉയര്‍ത്തിയതിനെ പിന്തുണച്ച് പ്രിയാമണി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയ കാലമാണ് ഇതെന്നും. അര്‍ഹമായത് ചോദിച്ച് വാങ്ങിക്കണമെന്നും നടി പറഞ്ഞിരുന്നു. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് മാത്രം ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല. ഈ നടിമാര്‍ ഈ നിലയിലെത്താന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ആവശ്യപ്പെട്ട് പ്രതിഫലം വാങ്ങുന്നതില്‍ തെറ്റെന്താണെന്നും പ്രിയാമണി ചോദിച്ചിരുന്നു.

Read more topics: # Actress priyamani,# words goes viral
Actress priyamani words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക