മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രിയാ മണി സിനിമയിലെത്തുന്നത് തെലുങ്കിലൂടെയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ്.
ബിസിനസുകാരനായ മുസ്തഫയുമായി മൂന്നു വർഷം മുമ്പാണ് വിവാഹം നടന്നത്. ലളിതമായാണ് വിവാഹം നടത്തിയിരുന്നത്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ ഹിസ് സ്റ്റോറി എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇടയിൽ സജീവയാകുകയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് താരം വെബ് സീരിസിൽ എത്തുന്നത്. എന്നാൽ, ഷെഫായി അഭിനയിക്കുമ്പോഴും താൻ പാചകത്തിൽ സമ്പൂർണ പരാജയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഞാൻ ഒരു ഷെഫിന്റെ റോളാണ് ചെയ്യുന്നത്. പക്ഷേ, എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങൾ പോലും എന്നേക്കാൾ മികച്ച ഷെഫാണ്. അവർക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാൻ അറിയാം. പക്ഷേ, അടുക്കള കാര്യത്തിൽ ഞാൻ പരാജയമാണ്, അടുക്കളയിൽ കയറി താൻ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ സെറ്റിലുള്ളവർക്കെല്ലാം അതിശയമാണ്. സെറ്റിൽ വച്ച് ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ട്. പാചകം ചെയ്യാൻ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതൽ നിമിഷങ്ങൾ സമ്മാനിച്ചത്.