മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയാമണി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. നിരവധി അവസരങ്ങളാണ് താരത്തിന് വെബ്‌സീരിസായ ഫാമിലി മന്‍ ഹിറ്റായതോടെ ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും കളറിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തെ കുറിച്ചും പറയുകയാണ് പ്രിയാ മണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
നിറത്തിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനത്തെ കുറിച്ചും പ്രിയാമണി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ച് സംസാരിക്കുന്നു. അതില്‍ 99 ശതമാനം ആളുകളും നിങ്ങളെ പോലെ തന്നെ സ്നേഹിക്കും. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ തടിച്ചതിനെ കുറിച്ചും ചര്‍മ്മം ഇരുണ്ടതിനെ കുറിച്ചും പറയും. ഒപ്പം തന്നെ സിനിമ മേഖലയില്‍ നില്‍ക്കണമെങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം എന്നിവ കൃത്യമായി സംരംക്ഷിക്കണമെന്നും പ്രിയ പറയുന്നു. ചിലപ്പോഴെക്കെ ഒരു ദിവസമെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് എനിക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തോന്നാറുണ്ട്.
സൗന്ദര്യത്തിനെ കുറിച്ചുളള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചാല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതു സമൂഹത്തില്‍ നടക്കുകയുള്ളൂവെന്നും പ്രിയാമണി പറയുന്നു. ജീവിക്കാന്‍ അനുവദിക്കൂ. എല്ലാവര്‍ക്കും ഇവിടെ ജീവിക്കണം. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന പോസിറ്റീവ് കാര്യങ്ങള്‍ പറയുക. അങ്ങനെ പറയാന്‍ ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക. ഒരു പക്ഷെ നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായിരിക്കില്ല. എന്നാല്‍ അത് മറ്റുള്ളവരിലേയ്ക്കും കൂടി അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്?