മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രിയാ മണി സിനിമയിലെത്തുന്നത് തെലുങ്കിലൂടെയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ്.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ താൻ ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയാമണിയിപ്പോൾ. വാക്കുകൾ, എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോൾ ഞാൻ എങ്ങിനെയാണോ അതിനേക്കാൾ. നിങ്ങൾ തടിച്ചിരിക്കുന്നു എന്നാണ് അപ്പോൾ ആളുകൾ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഞങ്ങൾക്കിഷ്ടം എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
മേക്കപ്പില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇവർ പറയും, നിങ്ങൾ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും പ്രായമാകും. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവർ അഭിപ്രായം പറയും. നിങ്ങൾ കറുത്തിരിക്കുന്നു. കറുത്തിരുന്നാൽ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.