Latest News

ദിലീപേട്ടന്‍ എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല; മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്: പ്രവീണ

Malayalilife
topbanner
 ദിലീപേട്ടന്‍ എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല; മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്: പ്രവീണ

ലയാളി ടെലിവിഷന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. ഒരുപാട് സീരിയലുകളില്‍ ദേവി വേഷമണിഞ്ഞും ജനപ്രിയ കഥാപാത്രങ്ങളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി പ്രവീണ ഇപ്പോള്‍ നടന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരെ ഞെട്ടിച്ചു പുറത്തു വരുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രവീണ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഇതിനോടകം തന്നെ പ്രവീണയുടെ മറുപടി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്. പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

 

'എനിക്ക് തോന്നുന്നില്ല ദിലീപേട്ടന്‍ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുന്‍പ് ഞങ്ങള്‍ സവാരി എന്നൊരു സിനിമയില്‍ അഭിനയിച്ചു. ഒരു സീന്‍ മാത്രമായിരുന്നു അതില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു ദിലീപേട്ടന്. ദിലീപേട്ടന്‍ എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ 2 സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്തിട്ടുണ്ട്. അപ്പൊ ഞങ്ങള്‍ക്ക് തന്ന സ്‌നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങള്‍ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്.'

 

നദിയെ ആക്രമിച്ച കേസില്‍ അടുത്തിടെ പല സിനിമാപ്രവര്‍ത്തകരും അവര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയന്‍, നടന്‍ ശങ്കര്‍, മധു, കൊച്ചുപ്രേമന്‍ തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന മറുപടി.

 

Read more topics: # Actress praveena,# words about dileep
Actress praveena words about dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES