തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്.
നാടന്‍ വേഷങ്ങളിലാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മോഡേണ്‍ ലുക്കിലുള്ള കഥാപാത്രങ്ങളില്‍ മലയാളികള്‍ നിമിഷയെ അധികം കണ്ടിട്ടേയില്ല. എന്നാല്‍ സിനിമകളില്‍ കാണും പോലെ അത്ര നാട്ടിന്‍പുറത്തുകാരിയല്ല നിമിഷ. മുംബൈ മലയാളിയായതിനാല്‍ തന്നെ നല്ല മോഡേണുമാണ് താരം. എങ്കിലും മേക്കപ്പിനോട് നിമിഷയ്ക്ക് അത്ര പ്രിയമില്ല. ഇത് പല വേദികളിലും താരം വെളിപ്പെടുത്തിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
‘WE BLEED. Yes we do, and that’s why we exist’- എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്ത്രീശരീരത്തിലെ മെന്‍സ്ട്രുവേഷന്‍ ആണ് ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്. അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത് എന്നാണ് നിമിഷ ഫോട്ടോയോടൊപ്പം പങ്കുവെച്ച സന്ദേശം.
ഏറെ പ്രശംസ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം പിടിച്ചു പറ്റിയത്. മലയാളികളുടെ പ്രിയങ്കരിയായി ചുരുങ്ങിയ കാലം കൊണ്ട് മാറിയ നിമിഷ നിരവധി പെയിന്റിംഗുകള്‍ തന്റെ ഇന്‍സ്റ്രഗ്രാം പേജില്‍ പങ്കുവെയ്ക്കാറുമുണ്ട്. നിമിഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രമാണ്. ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ മാത്യു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.