Latest News

നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാം എന്നാല്‍ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല: നിമിഷ സജയൻ

Malayalilife
നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാം എന്നാല്‍ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല: നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. നാടന്‍ വേഷങ്ങളിലാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ചില ചോദ്യങ്ങൾക്ക് നിമിഷ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇരുണ്ട നിറക്കാരെ വേര്‍തിരിവോടെ കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു നിമിഷ നേരിടേണ്ടി വന്ന ഒരു ചോദ്യം. ഇതിന് മറുപടിയായി നടി പറഞ്ഞതിങ്ങനെ,-നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാം എന്നാല്‍ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. തന്റെ നിറത്തിലും ചര്‍മ്മത്തിലും താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. ആരെന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല. 

ഷോര്‍ട്‌സ് ഇട്ടാല്‍ വിമര്‍ശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. അനാവശ്യ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല എന്നായിരുന്നു ഈ ചോദ്യത്തിന് നിമിഷയുടെ മറുപടി. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ എനിക്കറിയാം എന്നും  നിമിഷ പറഞ്ഞു.

Actress Nimisha sajayan words about colour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES