Latest News

ജീവിതത്തിൽ ഏറ്റവും വലിയ ശക്തിയായി തോന്നുന്നത് ഗുരുവായൂരപ്പനാണ്; തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല: നവ്യ നായർ

Malayalilife
 ജീവിതത്തിൽ ഏറ്റവും വലിയ ശക്തിയായി തോന്നുന്നത് ഗുരുവായൂരപ്പനാണ്; തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല: നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

 ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളർന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരിൽ ഒരു ഡാൻസ് പെർഫോമൻസുണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെർഫോം ചെയ്യാൻ കേറിയപ്പോൾ എന്തോ ഒരു എനർജി എന്നിൽ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെർഫോമൻസിന് മുൻപെങ്ങും കിട്ടാത്ത കൈയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല.

മുൻപൊരിക്കൽ അപ്പൻഡിസൈറ്റിസ് വേദന കൂടി ആശുപത്രിയിൽ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലർ സെൽഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. താൻ ദൈവ വിശ്വാസിയാണ് ജീവിതത്തിൽ ഏറ്റവും വലിയ ശക്തിയായി തോന്നുന്നത് ഗുരുവായൂരപ്പനാണ് ഞാൻ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല.

തിയേറ്റർ വിസിറ്റിനൊക്കെ പോയപ്പോൾ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരിൽ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.

Read more topics: # Actress navya nair,# words goes viral
Actress navya nair words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES